ന്യൂഡൽഹി: മികച്ച ചരിത്രപഠന ഗ്രന്ഥത്തിനുള്ള 2026ലെ മാർക്ക് ലിന്റൺ പുരസ്കാരത്തിന് ചരിത്രകാരൻ വില്യം ഡാൽറിംപിൾ അർഹനായി. ദി ഗോൾഡൻ റോഡ്: ഹൗ എൻഷ്യന്റ് ഇന്ത്യ ട്രാൻസ്ഫോംസ് ദി വേൾഡ് എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥമാണ് പുരസ്കാരത്തിന് അർഹമായത്. 10,000 യുഎസ് ഡോളർ അടങ്ങുന്നതാണ് പുരസ്കാരം.
എല്ലാ വർഷവും ലോകത്ത് പുറത്തിറങ്ങുന്ന ഏറ്റവും മികച്ച ചരിത്ര പുസ്തകത്തിനാണ് മാർക്ക് ലിന്റൺ പുരസ്കാരം സമ്മാനിക്കുന്നത്. സാഹിത്യ ചാരുത, ഗൗരവമേറിയ ഗവേഷണം എന്നിവ പരിഗണിച്ചാണ് വില്യം ഡാൽറിംപിളിന് പുരസ്കാരം സമ്മാനിക്കുന്നത്.
ബ്രീട്ടിഷ് ചരിത്രകാരനായ വില്യം ഡാൽറിംപിൾ ഇന്ത്യ മുഖ്യ പ്രമേയമായി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികളും നിർമിച്ചിട്ടുണ്ട്.